Monday, April 29, 2024
keralaNewspolitics

അടിയന്തിരാവസ്ഥയുടെ ദുരിത കഥകളുമായി അവര്‍ ഒത്ത് കൂടി

അടിയന്തിരാവസ്ഥയുടെ ഞെട്ടിക്കുന്ന ദുരിത കഥകളുമായാണ് അവര്‍ ഒത്ത് കൂടിയത്.വര്‍ഷങ്ങള്‍ക്ക് നടന്ന ആ കറുത്ത ദിനത്തില്‍ ഇന്നും ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ്.ദിവസങ്ങളോളം തടവറയില്‍ കിടന്ന അടിയന്തിരാവസ്ഥ തടവുകാരുടെ പൊന്‍കുന്നത്താണ് എല്ലാവരും ഒത്തുകൂടിയത്.വേദനകളും – വിഷമതകളും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം അപ്രതീക്ഷിതമായി എത്തിയതും അംഗങ്ങളെ സന്തോഷത്തിലാക്കി.തങ്ങളുടെ നീണ്ട കാലത്തെ ആവശ്യങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാം ഗൗരവമായി പരിഗണിക്കാമെന്ന് പറഞ്ഞ കണ്ണന്താനം തിരഞ്ഞെടുപ്പ് പ്രചരണം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍. മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ലാ സെക്രട്ടറി പി പി ശശി,പ്രസിഡന്റ് കനകരാജ് എന്നിവര്‍ സംസാരിച്ചു.