Wednesday, May 15, 2024
keralaNews

അനുവര്‍ത്തി പ്രയാസ് ബൈഠക്  നടത്തി.

എരുമേലി :വിശ്വഹിന്ദു പരിഷത് എരുമേലി പ്രഖണ്ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ‘അനുവര്‍ത്തി പ്രയാസ് ബൈഠക് ‘ബ്രഹ്മശ്രീ സത്സ്വരൂപാനന്ദ ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.തുടര്‍ന്ന് ടി. കെ നടരാജന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിശ്വഹിന്ദു പരിഷത് വിഭാഗ് സംഘടന സെക്രട്ടറി ഓമനകുട്ടന്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വിശ്വഹിന്ദു പരിഷത് പൊന്‍കുന്നം ജില്ലാ സെക്രട്ടറി ശശി , ജില്ലാ സംഘടന സെക്രട്ടറി എന്‍ എം ബിനു, ദുര്‍ഗാവാഹിനി പൊന്‍കുന്നം ജില്ലാ സംയോജിക കുമാരി അഞ്ജന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.എരുമേലി പ്രഖണ്ഡ് സെക്രട്ടറി എന്‍ . ആര്‍ വേലുക്കുട്ടി, വി ആര്‍ ശശി, അജിത്കുമാര്‍ പി റ്റി , ശശികുമാര്‍,രാജേന്ദ്രന്‍, കെ . പി ഉദയ ന്‍, റ്റി കെ വെങ്കിടേശ്വരന്‍ , കുമാരി അര്‍ച്ചന എന്‍ വി , മീനാക്ഷിയമ്മ എന്നിവര്‍ സംസാരിച്ചു.