Wednesday, May 15, 2024
keralaNews

പക്ഷിപ്പനി: കേന്ദ്രസംഘം ആലപ്പുഴയിലെത്തി.

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെത്തി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ.രുചി ജെയിന്‍, ഡോ. സൈലേഷ് പവാര്‍, ഡോ. അനിത് ജിന്‍ഡാല്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ കളക്ടറുമായി കൂടികാഴ്ച ആരംഭിച്ചു.പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ കേന്ദ്ര സംഘം നടത്തും. അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.