Friday, March 29, 2024
keralaNewspolitics

പൂഞ്ഞാറിൽ ടി.കെയുണ്ടെങ്കിൽ എല്ലാം ഒകെ;  വിജയമുറപ്പിച്ച് യുഡിഎഫ്

പൂഞ്ഞാർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിക്ക്  സ്വീകരണമൊരുക്കി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി. തേവരു പാറയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത് .യുഡിഎഫ് ജില്ലാ കൺവീനർ ജോസി സൊബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. നൂറു കണക്കിന് ബൈക്കിൻ്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പര്യടനത്തെ വരവേറ്റത്. വഴിയോരങ്ങളിൽ കാത്തുനിന്ന അമ്മമാരെയും സഹോദരിമാരെയും കുട്ടികളെയും അഭിവാദ്യം ചെയ്താതായിരുന്നു യാത്ര. പൂഞ്ഞാറിൻ്റെ വികസനത്തിനും സൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് അഡ്വ.ടോമി കല്ലാനി പറഞ്ഞു.  കാർഷിക മേഖലയിൽ കൂടുതൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. റബ്ബറിൻ്റെ അടിസ്ഥാന വില വർധിപ്പിക്കണമെന്നും  അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ടി.എം റഷീദിനെ സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, ജോമോൻ ഐക്കര,എൻ പി സലീം, ഹമീദ് മൗലവി,പി എസ്അബ്ദുൽ ഖാദർ, മുഹമ്മദ് ഇല്യാസ്,വി എം സിറാജ്, കെ എ അഹമ്മദ് ഹാഷിം,സി പി ബാസിത്ത് എന്നിവർ പ്രസംഗിച്ചു.