Sunday, May 5, 2024
keralaNews

അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണം; സ്വകാര്യചടങ്ങിന് 20 പേര്‍.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തും. പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്കാണ്. സ്വകാര്യ ചടങ്ങില്‍ 20 പേര്‍ മാത്രം. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം.ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. നേരത്തേ ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും.

കോളേജുകള്‍ അടയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. അല്‍പസമയത്തിനകം പൊതുഭരണവകുപ്പ് പുറത്തിറക്കുന്ന വിശദമായ ഉത്തരവില്‍ എങ്ങനെയാണ് നിയന്ത്രണങ്ങളെന്ന് കൃത്യമായ മാര്‍ഗരേഖയുണ്ടാകും.