Saturday, May 4, 2024
Local NewsNews

ശ്രീനിപുരം കോളനിയെ മാതൃക കോളനിയാക്കും: എം എല്‍ എ

എരുമേലി: ജില്ലയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ എരുമേലി ശ്രീനിപുരം കോളനിയെ മാതൃക കോളനിയാക്കാന്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

ശ്രീനിപുരം കോളനിയില്‍ നടന്ന വികസന ചര്‍ച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ 23 വാര്‍ഡായ ശ്രീനിപുരം കോളനിയുടെ സമഗ്ര വികസനത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. കോളനി നിവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍, ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകള്‍ നല്‍കുക, വീടുകളുടെ അറ്റകുറ്റ പണി , റോഡ് നിര്‍മ്മാണം,കളിസ്ഥലം , വെള്ളം,

വൈദ്യുതി, മിച്ച ഭൂമിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി കെട്ടിടം നിര്‍മ്മിക്കല്‍ , അടക്കം നിരവധി കാര്യങ്ങള്‍ വേണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കോളനിയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുതല യോഗം ചേരാനും തീരുമാനിച്ചു. സര്‍ക്കാര്‍ , മറ്റ് വകുപ്പുകള്‍, ത്രിതല പഞ്ചായത്ത് , ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം നടത്താനും തീരുമാനിച്ചു. സി പി ഐ എരുമേലി ലോക്കല്‍ സെക്രട്ടറി വിപി സുഗതന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി , വാര്‍ഡംഗം വി.ഐ അജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ റ്റി പി തൊമ്മി , ഹരികൃഷ്ണന്‍ പേഴുംകാട്ടില്‍ , കെ. സുശീല്‍ കുമാര്‍ , ജയിംസ് ജോസഫ് , ജോബി ചെമ്പകത്തുങ്കല്‍, മോഹന്‍ കുമാര്‍ , മോഹന്‍ കുമാര്‍ പഴയ റോഡ് , സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു ,