Saturday, May 4, 2024
Local NewsNewsObituary

എരുമേലി കൊരട്ടിയിൽ  വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

എരുമേലി: എരുമേലി  കൊരട്ടിയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്കാശി വടകരയിൽ സ്വദേശി ഷെയ്ക്ക് മൊയ്ദീൻ (60)നെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുകളെ വിവരം അറിയിച്ചതായും എരുമേലി എസ് എച്ച്.ഒ മനോജ് മാത്യു പറഞ്ഞു.  പോലീസ് വിരളടയാള വിദഗ്ദരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി.  മരണത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും  എസ് എച്ച് ഒ പറഞ്ഞു. എരുമേലി എസ് ഐ അനീഷ് എം എസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം വൈകുന്നേരം ആറ് മണിയോടെയാണ് മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയത്.