Sunday, April 28, 2024
indiaNews

അഗ്‌നിവീരന്മാരെ ബിജെപി ഗുണ്ടകളെന്ന് ആക്ഷേപിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത : അഗ്‌നിവീരന്മാരെ ബിജെപി ഗുണ്ടകള്‍ എന്ന് ആക്ഷേപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി. രാജ്യത്തെ സേവിക്കുന്ന അഗ്‌നിവീരന്മാരെയാണ് ബിജെപി ഗുണ്ടകള്‍ എന്ന് വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി അപമാനിച്ചതെന്നും ബിജെപി പ്രതികരിച്ചു.

ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്്. പ്രസ്താവന ശരിയല്ലെന്നും, മമതയുടെ സ്വച്ഛാധിപത്യമാണ് പുറത്ത് വന്നത് എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.

അഗ്നിപഥില്‍ ചേരുന്നവര്‍ ബിജെപി ഗുണ്ടകളാണ് .അവര്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലി നല്‍കില്ല. താന്‍ എന്തിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

അഗ്നിപഥ് സേനാംഗങ്ങളോടുള്ള ബഹുമാനാര്‍ത്ഥമാണ് അസം, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ അവര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്.

അഗ്നിപഥില്‍ ചേര്‍ന്ന് വിജയകരമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്ന യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും രംഗത്ത് വന്നിരുന്നു.

പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്തെ യുവാക്കളില്‍ നിന്നും നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

വിജ്ഞാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് സേനകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സേവന കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും നിയമനത്തിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെയാണ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സേനകളില്‍ മുന്‍ഗണന നല്‍കുമെന്ന് ഹരിയാന, ഉത്തര്‍ പ്രദേശ്, അസം സര്‍ക്കാരുകളും വ്യക്തമാക്കിയത്.