Monday, May 6, 2024
EntertainmentkeralaNews

നടന്‍ വിജയകുമാറിനെതിരെ മകളും നടിയുമായ അര്‍ഥന ബിനു രംഗത്ത്.

ചലച്ചിത്ര നടന്‍ വിജയകുമാറിനെതിരെ മകളും നടിയുമായ അര്‍ഥന ബിനു രംഗത്ത്. വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അര്‍ഥന പറയുന്നു. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടി പോകുന്ന വീഡിയോ അര്‍ഥന പങ്കുവച്ചു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അര്‍ഥന പറയുന്നു.

അര്‍ഥന ബിനുവിന്റെ വാക്കുകള്‍

‘ഏകദേശം 9:45 ന് ഞങ്ങള്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടന്‍ കൂടിയായ എന്റെ അച്ഛന്‍ വിജയകുമാറാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം മതില്‍ ചാടിക്കടന്ന് പോകുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് ഈ അതിക്രമം.

എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളില്‍ പ്രായമുള്ളഅമ്മൂമ്മയ്ക്കൊപ്പം ഞങ്ങളുടെ അമ്മ വീട്ടില്‍ ആണ് താമസിക്കുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ നിരവധി തവണ ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.