Monday, May 13, 2024
keralaNews

തിരുവനന്തപുരത്ത് തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു.

തിരുവനന്തപുരം തമ്പാനൂരില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത്. ബെംഗളൂരു പൊലീസാണ് ഇയാളെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചത്. വിനോദിനായി തിരച്ചില്‍ തുടരുകയാണ്.200 ഗ്രാം സ്വര്‍ണം മോഷ്ടിച്ച കേസിലാണ് വിനോദ് 27 ന് ബെംഗളൂരുവില്‍ അറസ്റ്റിലായത്. സ്വര്‍ണം തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വിറ്റെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെയെത്തിച്ചത്. എസ്‌ഐയുടെ നേതൃത്വത്തില്‍ 5 പൊലീസുകാരാണ് തെളിവെടുപ്പിനായി എത്തിയത്. ഇന്നു പുലര്‍ച്ചെ ബെംഗളൂരു പൊലീസ് തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലില്‍ മുറിയെടുത്തു. രാവിലെ 8 മണിയോടെയാണ് വിനോദ് കടന്നത്. വെളുത്ത ടീ ഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള ബര്‍മുഡയുമാണ് വിനോദ് ധരിച്ചിരുന്നത്.