Thursday, May 9, 2024
keralaNews

അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് :ഹരിദാസിന്റെ സഹോദരന്‍

കണ്ണൂര്‍ അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ സഹോദരന്‍ സുരേന്ദ്രന്‍. കൊലപാതകം വീട്ടുമുറ്റത്തുവച്ചാണ് നടന്നത്. എല്ലാവരും കണ്ടാലറിയുന്ന ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരാണ്. ബഹളം കേട്ട് എത്തിയപ്പോള്‍ ആയുധം വീശി അക്രമികള്‍ രക്ഷപെട്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ക്ഷേത്രവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും ഭീഷണിയുമുണ്ടായിരുന്നു. രാത്രി താമസിച്ചിട്ടും ചേട്ടന്‍ വരാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടില്‍ വന്നു നിന്നത്. ഇടയ്ക്ക് ഞങ്ങള്‍ മയങ്ങിപ്പോയി. പിന്നീട് പുലര്‍ച്ചെ ഒന്നര ആയപ്പോള്‍ ബഹളം കേട്ടാണ് എഴുന്നേറ്റത്. ഓടിച്ചെന്നപ്പോള്‍ ആയുധം വീശി അവര്‍ രക്ഷപ്പെടുകയായിരുന്നു’ സഹോദരന്‍ പറഞ്ഞു.