Sunday, May 5, 2024
keralaNews

കോര്‍പ്പറേഷനിലെ പട്ടിക ജാതി-വര്‍ഗ ക്ഷേമപദ്ധതിയില്‍ വന്‍തുക തട്ടിപ്പ് തട്ടിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കോര്‍പ്പറേഷനിലെ പട്ടിക ജാതി-വര്‍ഗ ക്ഷേമപദ്ധതിയില്‍ വന്‍തുക തട്ടിപ്പ് തട്ടിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം നഗരസഭയില്‍ ജോലി ചെയ്തിരുന്ന പട്ടിക ക്ഷേമ വകുപ്പിലെ ക്ലാര്‍ക്ക് രാഹുലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ എഴുപത്തി രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് വിവരം. പ്രമോട്ടര്‍മാര്‍ ആയി ജോലി ചെയ്തിരുന്ന പ്രമോദ്, സംഗീത എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായി നഗരസഭ സെക്രട്ടറി പറഞ്ഞു.

പട്ടിക ജാതി-വര്‍ഗ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കേണ്ട പണമാണ് പ്രതി തട്ടിയെടുത്തത്. രാഹുലിനെതിരെ നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് നമ്ബറാണ് ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്ബറിന് പകരം നല്‍കിയിരുന്നത്. അതേസമയം, രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.