Sunday, May 5, 2024
keralaNewspolitics

അക്രമം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.                                                                                                     

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമമാണ് അക്രമത്തിന് പിന്നില്‍. എസ് എഫ് ഐ മാര്‍ച്ച് നടത്തേണ്ടത് പിണറായിയുടെ ഓഫീസിലേക്കാണെന്നും സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം.

പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.                   

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ് എഫ് ഐ ഗുണ്ടകള്‍ക്കെതിരെ പോലീസ് എന്ത് നടപടി എടുത്തുവെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ആക്രമണം ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സിപിഎമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും

ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.