Saturday, May 4, 2024
keralaLocal NewsNews

 അംഗൻവാടി ഇന്റർവ്യൂ ;തെറ്റായ പ്രചരണം ചിലർ നടത്തുന്നു : ബ്ലോക്ക് പഞ്ചായത്ത് അംഗം

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി ഇൻറർവ്യൂവുമായി ബന്ധപ്പെട്ട് ചിലർ  തെറ്റായ പ്രചരണം നടത്തുന്നതായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഇൻറർവ്യൂ ബോർഡിലെ അംഗവുമായ റ്റി എസ്  കൃഷ്ണകുമാർ പറഞ്ഞു.അംഗൻവാടി ഇൻറർവ്യൂ ആയി ബന്ധപ്പെട്ട 517 പേരാണ് പങ്കെടുക്കുന്നത്. അംഗൻവാടി ഇൻറർവ്യൂവുമായി ബന്ധപ്പെട്ട സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും മറ്റും നടത്തുന്നത് .സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 60 മാർക്ക്,കായിക ക്ഷമത -3 മാർക്ക്, കവിത പദ്യം ചൊല്ലൽ – 3 മാർക്ക്, ചിത്രരചന – 3 മാർക്ക് , ആക്ഷൻ സോഗ് – 3  മാർക്ക്,  സംഗീതം നൃത്തം – 3 മാർക്ക് എന്നിങ്ങനെ  15 മാർക്കാണ്  ഇൻറർവ്യൂവിന്റെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇൻറർവ്യൂവിന് വരുന്നവരെ  കൊണ്ട് ഡാൻസ് കളിപ്പിക്കുകയാണെന്ന പ്രചരണമാണ് ചിലർ നടത്തുന്നത്. വസ്തുതകൾ മറച്ചുവെച്ച് വ്യാജ പ്രചരണം  നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അടക്കം വരുന്ന പ്രമുഖരാണ് ഇൻറർവ്യൂ നടത്തുന്നത്.
ഇൻറർവ്യൂ ബോർഡിലെ അംഗങ്ങളുടെ വ്യക്തിപരമായ യാതൊരു ഇടപെടലും നടത്തുന്നൊന്നുമില്ല. സർക്കാർ പറയുന്ന 9 പേജുള്ള  മാനദണ്ഡം അനുസരിച്ച് മാത്രമാണ് ഇൻറർവ്യൂ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആര് പ്രസിഡൻറ് ആയാലും ഇൻറർവ്യൂ ഇത്തരത്തിലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.