Saturday, May 4, 2024
keralaNews

സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍

കൊച്ചി : സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയില്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്തിനാണു രഹസ്യമൊഴിയുടെ പകര്‍പ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പി.സി.ജോര്‍ജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകര്‍പ്പ് ആവശ്യമുണ്ടെന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. അതേസമയം മൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിനു നല്‍കരുതെന്ന ആവശ്യവുമായി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം എങ്ങനെ പുറത്തായെന്ന് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.