Tuesday, April 30, 2024
Uncategorized

മാഠത്തുംപടി പൗരസമിതിയുടെ സമര പരിപാടികൾ രണ്ടാം ഘട്ടത്തിലേക്ക് 

പെരുന്നാട് : പഞ്ചായത്ത് വഴി ഉപയോഗിച്ചതിന്റെ പേരിൽ കള്ളക്കേസ്  നൽകിയ സംഭവത്തിൽ ശരിയായ  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം മാഠത്തുംപടി പൗരസമിതിയുടെ സമര പരിപാടികൾ രണ്ടാം ഘട്ടത്തിലേക്ക്.അനിശ്ചിതകാല സമര പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി മാടത്തുംപടിയിൽ സമര സമിതി അംഗങ്ങൾ ചേർന്ന് സമരപ്പന്തൽ കെട്ടുകയും ചെയ്തു.പതിനാലാം വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ സമര പരിപാടികൾ ഉദ്ഘാടനം ചെയ്തു.  ലക്ഷ്മികുട്ടിയമ്മ ഭദ്രദീപം കൊളുത്തി.എല്ലാ ദിവസവും വൈകിട്ട് സമരപരിപാടികൾ ഉണ്ടാകുമെന്നും പൗരസമിതി അധ്യക്ഷൻ ഷാജി കോട്ടൂർ പറഞ്ഞു.സ്ത്രീകളെ അപമാനിച്ചവർക്കെതിരെ   പോലീസ് കമ്മീഷണർക്കും , വനിതാ പോലീസിനും , വനിതാകമ്മീഷനും പരാതിയും നൽകി.