Wednesday, April 24, 2024
keralaLocal NewsNews

എരുമേലി മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

എരുമേലി: എരുമേലി മീഡിയ സെൻററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.എരുമേലി പോലീസ് എസ് ഐ അനീഷ് എം എസ് പതാക ഉയർത്തി.മീഡിയ സെൻറർ പ്രസിഡൻറ് എസ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എരുമേലി ജമാഅത്ത് പ്രസിഡന്റ് പി എ ഇഷാദ്, സെക്രട്ടറി സി എ കരീം,ഇരുമ്പുന്നക്കര ജമാഅത്ത് പ്രസിഡന്റ് നസീർ,എരുമേലി വ്യാപാര വ്യവസായി സമിതി സെക്രട്ടറി ഹരികുമാർ,എരുമേലി മീഡിയ സെൻറർ വൈസ് പ്രസിഡന്റ്  പി കെ റസാക്ക്,സെക്രട്ടറി ഷാജി മാത്യു,ട്രഷറർ തേജസ്,മറ്റ് അംഗങ്ങളായ ജിബിൻ , അൻസർ റഹീം, പി.എസ് ജിഷാ മോള്‍,കച്ചവട സ്ഥാപനങ്ങളിലെ  വ്യാപാരികളും പങ്കെടുത്തു. തുടർന്ന്  മധുരവും വിതരണം ചെയ്തു.