Friday, May 17, 2024
indiaNewsUncategorized

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ അനാച്ഛാദനം ഇന്ന്

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ അനാച്ഛാദനം ഇന്ന്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും ഒറ്റക്കല്ലില്‍ തീര്‍ത്തതും കൈകൊണ്ട് നിര്‍മ്മിച്ചതുമായ ശില്‍പമാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന നേതാജിയുടെ പ്രതിമ. രാജ്യം പുലര്‍ത്തുന്ന കടപ്പാടിന്റെ പ്രതീകമാണ് ഇന്ത്യഗേറ്റില്‍ സ്ഥാപിക്കുന്ന പ്രതിമയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.280 മെട്രിക് ടണ്‍ ഭാരമുള്ള മോണോലിത്തിക്ക് ഗ്രാനൈറ്റ് ബ്ലോക്കില്‍ നിന്നാണ് ബ്ലാക്ക് ഗ്രാനൈറ്റ് പ്രതിമ കൊത്തിയെടുത്തതെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പ്രതിമ നിര്‍മ്മിക്കുന്നതിനായി ശില്‍പ്പികള്‍ 28,000 മണിക്കൂര്‍ ചിലവഴിച്ചു.പരമ്പരാഗത സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ചതാണെന്ന് ശില്‍പി വ്യക്തമാക്കി. അരുണ്‍ യോഗിരാജിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരമ്പരാഗത മണിപ്പൂരി ശംഖ് വടയം, കേരളത്തിന്റെ പരമ്പരാഗത പഞ്ച വാദ്യം, ചന്ദ എന്നിവയുടെ അകമ്പടിയോടെയാകും പ്രതിമ അനാച്ഛാദനം ചെയ്യുക.ഐഎന്‍എയുടെ പരമ്പരാഗത ഗാനമായ കദം കദം ബധായേജയുടെ ഈണത്തിനൊപ്പമായിരിക്കും അനാച്ഛാദന ചടങ്ങുകള്‍. നേതാജിയുടെ ജീവിതത്തെക്കുറിച്ച് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക ഡ്രോണ്‍ ഷോ സെപ്തംബര്‍ 9, 10, 11 തീയതികളില്‍ രാത്രി 8 മണിക്ക് ഇന്ത്യാ ഗേറ്റില്‍ പ്രദര്‍ശിപ്പിക്കും.സാംസ്‌കാരികോത്സവവും ഡ്രോണ്‍ പ്രദര്‍ശനവും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.ഏക ഭാരതം ശ്രേഷ്ഠ ഭാരതം, നാനാത്വത്തില്‍ ഏകത്വം എന്നിവയുടെ ചൈതന്യം പ്രകടിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 നര്‍ത്തകര്‍ അണിനിരക്കുന്ന സാംസ്‌കാരികോത്സവം കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും.നവീകരിച്ച കര്‍ത്തവ്യ പഥിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പ്രധാന ചടങ്ങുകള്‍ക്ക് ശേഷം രാത്രി 08.45 മുതല്‍ കര്‍ത്തവ്യപഥിലെ ആഘോഷ പരിപാടികള്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ 11 വരെ രാത്രി 9 വരെ തുടരുമെന്നും അറിയിച്ചു.