Sunday, May 5, 2024
Local NewsNewsObituary

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്  നേഴ്സ് മരിച്ചു

മണിമല: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു.പൊൻകുന്നം അരവിന്ദ് ആശുപത്രിയിലെ നഴ്സ് ചിത്തിര റ്റി.എ  ആണ് മരിച്ചത്.
ഇന്നലെ കരിമ്പനക്കുളത്ത്  വച്ചായിരുന്നു അപകടം. ആശുപത്രിയിൽ നിന്നും മറ്റൊരു സ്ത്രീയോടൊപ്പം പോകുന്നതിനിടെ വിദ്യാർഥി സഞ്ചരിച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ  ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്കും, ചിത്തിരയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയ്ക്കും  പരിക്കേറ്റിട്ടുണ്ട് .മാസങ്ങൾക്ക് മുമ്പ് അരവിന്ദ് ആശുപത്രിയുടെ മറ്റൊരു നഴ്സും വാഹനാപകടത്തിൽ മരിച്ചിരുന്നു .
മണിമല പോലീസ് മേൽനടപടികൾ സ്വീകരിച്ചു .