Wednesday, May 1, 2024
keralaNews

പോക്സോ കേസിലെ ഇരകളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായി

കോഴിക്കോട്: പോക്സോ കേസിലെ ഇരകളായ രണ്ട് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ വീണ്ടും കാണാതായി. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഓടിപ്പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.                                                       സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെയും വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതായിട്ടുണ്ട്. ജനുവരിയില്‍ ആറ് പേര്‍ ഇവിടെ നിന്ന് ഓടിപോയിരുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ നാല് പേരെ മലപ്പുറത്ത് നിന്നും ഒരാളെ മൈസൂരുവില്‍ നിന്നും വേറൊരാളെ ബെംഗളൂരുവില്‍ നിന്നുമാണ് പിടികൂടിയത്.                                                                                                                                    കുട്ടികളെ കാണാതാകുന്നത് സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഇത് പരിഹരിച്ച് വരുന്നതിനിടെയാണ് വീണ്ടും രണ്ട് കുട്ടികളെ കാണാതായിരിക്കുന്നത്.