Wednesday, May 1, 2024
Local NewsNews

എരുമേലിയില്‍ നിറപുത്തരി ആഘോഷിച്ചു

എരുമേലി: എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിറ പുത്തരി ചടങ്ങുകള്‍ ആഘോഷിച്ചു. ക്ഷേത്രത്തിലെ നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം നടന്ന പ്രത്യേക പൂജകളും നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിനും – ശ്രീകോവലിനും പ്രതിക്ഷണം വച്ചതിന് ശേഷമാണ് നെല്‍കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് നല്‍കിയത് .                                                            എരുമേലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. ശ്രീധര ശര്‍മ്മ, ക്ഷേത്രംമേല്‍ശാന്തി അനില്‍ നമ്പൂതിരി, കീഴ് ശാന്തി ദേവരാജ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.