Monday, May 6, 2024
indiaNewspolitics

ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ക്ക് ഇനി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ പേരുകള്‍

ചരിത്രപരമായ തീരുമാനത്തിലൂടെ ജമ്മു കശ്മീര്‍ ഭരണകൂടം കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് രക്തസാക്ഷികളായ കരസേന, പോലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജമ്മു, കത്തുവ, ദോഡ, പൂഞ്ച്, റമ്ബാന്‍, സാംബ, കിഷ്ത്വാര്‍, രജൗരി, ഉധംപൂര്‍, റിയാസി എന്നീ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ജമ്മു ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് കത്ത് നല്‍കി. രക്തസാക്ഷികളുടെ പേരിടാവുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ ജില്ലാതലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് അതില്‍ പരാമര്‍ശിക്കുന്നു.

കൂടാതെ, ഡപ്യൂട്ടി കമ്മീഷണര്‍മാരോട് ഈ ലിസ്റ്റ് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ ഓഫീസിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍ മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത തീരുമാനത്തെ സ്വാഗതം ചെയ്തു.

1946 മുതല്‍, നെഹ്റു-ഷെയ്ഖ് അബ്ദുള്ള ഉടമ്ബടി കാരണം വ്യത്യസ്തമായ ഒരു അന്തരീക്ഷമായിരുന്നു ഇവിടെ. എന്നാല്‍, മാതൃഭൂമിക്ക് വേണ്ടി നിരവധി രക്തസാക്ഷികള്‍ ജീവന്‍ ബലിയര്‍പ്പിച്ചു.

 

 

എന്തുകൊണ്ടും സ്‌കൂളുകള്‍ക്ക് അവരുടെ പേര് തന്നെയാണ് ഉചിതം. പാര്‍ക്കുകള്‍, എയര്‍പോര്‍ട്ടുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍ക്കും രക്തസാക്ഷികളുടെ പേര് നല്‍കണം. ഞങ്ങളെ ഭരിക്കുകയും അടിമകളാക്കുകയും ചെയ്ത ആളുകളുടെ പേരിലാണ് പല നഗരങ്ങളും. ഇന്ന് ഞങ്ങള്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.