Sunday, May 5, 2024
indiakeralaNews

ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍.

ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ലക്ഷണങ്ങളില്ലെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട. വിമാന യാത്രയ്ക്ക് പിപിഇ കിറ്റ് ധരിക്കേണ്ട. സംസ്ഥാനാന്തര യാത്രാവിലക്കില്ല.അതിനിടെ, രാജ്യത്ത് ഇന്നലെ 44,568 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 496 മരണവും റിപ്പോര്‍ട്ട് ചെയ്തു. 32,988 പേര്‍ രോഗമുക്തരായി.പ്രതിദിന രോഗികളില്‍ 67 ശതമാനവും കേരളത്തിലാണ്. രാജ്യത്താകെ 3.44 ലക്ഷം പേര്‍ കോവിഡ് ചികിത്സയിലുണ്ട്. ഇതില്‍ 1.81 ലക്ഷവും കേരളത്തിലാണ്. ആകെ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ 52 ശതമാനം വരുമിത്. 2.44 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ പതിനെട്ട് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.