Wednesday, May 1, 2024
indiaNewsworld

ഇന്ത്യയുടെ ഓപ്പറേഷന്‍ ഗംഗയ്ക്കായി പാകിസ്താന്‍ വ്യോമാതിര്‍ത്തി തുറന്ന് നല്‍കി

ഇസ്ലാമാബാദ് : യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ രക്ഷാദൗത്യം ആരംഭിച്ച ഇന്ത്യയെ സഹായിക്കാന്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തി തുറന്ന് നല്‍കി.        എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുന്നത്. എന്നാല്‍ യുക്രെയ്‌നില്‍ നിന്നെത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കായാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി തുറന്ന് നല്‍കുന്നത്. യുക്രെയ്‌നിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പരസ്പരം സഹായിക്കുകയാണെന്ന് പൈലറ്റുമാര്‍ പറയുന്നു . ഒപ്പം മോദി സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദവുമുണ്ട് .റൊമാനിയ, ഹംഗറി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുന്നത്. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് 240, 198 യാത്രക്കാരുമായി രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തി. ഈ വിമാനങ്ങള്‍ പ്രത്യേക

ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളായാണ് സര്‍വീസ് നടത്തിയത്. 240 പേരെ കൊണ്ടുവന്ന വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റന്‍ അചിന്ത് ഭരദ്വാജ്, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള എല്ലാ എയര്‍ ട്രാഫിക് കണ്‍ട്രോളും (എടിസി) ഒഴിപ്പിക്കല്‍ ദൗത്യത്തെ പിന്തുണച്ചതായി പറഞ്ഞു.’ റൊമാനിയ മുതല്‍ ഡല്‍ഹി വരെയും ടെഹ്റാന്‍ മുതല്‍ പാകിസ്താന്‍ വരെയും എല്ലാ എടിസി നെറ്റ്വര്‍ക്കുകളും ഞങ്ങളെ പിന്തുണച്ചിരുന്നു. ഒരു കാരണവും ചോദിക്കാതെ പാകിസ്താന്‍ ഞങ്ങള്‍ക്ക് നേരിട്ടുള്ള വിമാന മാര്‍ഗവും നല്‍കി. ഇതും സമയം ലാഭിച്ചു. ഞങ്ങള്‍ റൊമാനിയ വഴിയല്ല പറക്കുന്നത്, എന്നാല്‍ എടിസിയും സര്‍ക്കാരും തമ്മില്‍ നല്ല

ഏകോപനം ഉണ്ടായിരുന്നു.’ അചിന്ത് ഭരദ്വാജ് പറഞ്ഞു. ലണ്ടനില്‍ കൊടുങ്കാറ്റിനു നടുവില്‍ വിമാനം ഇറക്കി ലോകമെമ്പാടും വാര്‍ത്തകളില്‍ ഇടം നേടിയ പൈലറ്റാണ് ഭരദ്വാജ്.
4 വിമാനങ്ങളിലായി ഇതുവരെ 1147 പേരെ യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടുത്തി. 240 ഇന്ത്യന്‍ പൗരന്മാര്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെട്ടു. ശനിയാഴ്ച റൊമാനിയയില്‍ നിന്നുള്ള ആദ്യ വിമാനം 219 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി മുംബൈയിലെത്തി. റൊമാനിയയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ അഞ്ച് പൈലറ്റുമാര്‍, 14 ക്യാബിന്‍ ക്രൂ, മൂന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ട്.