Sunday, May 12, 2024
HealthindiakeralaNews

മൂന്നാം തരംഗം സ്ഥിരീകരിച്ചു; രാജ്യം ജാഗ്രതയില്‍

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങി. . മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍ എന്‍ അറോറ. ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം, 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36000 ആയി ഉയര്‍ന്നു. 115 ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 2000 ആയി ഉയര്‍ന്നു. അതിനിടെ, കൗമാരക്കാരുടെ വാക്‌സീന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം 60 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്സിനോ കോവിഷീല്‍ഡോ സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസായി ഈ വാക്‌സിന്‍ നല്‍കണമെന്നാണ് കമ്പനിയുടെ അപേക്ഷ