Friday, May 10, 2024
Uncategorized

കോഴിക്കോട്ട് സംഘര്‍ഷം ; ബാരിക്കേഡ് പിഴുതെടുത്ത് റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്.

നിയമന വിവാദവുമായി ബന്ധപ്പെട്ട് സമരം ശക്തമാകുന്നതിനിടെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം അക്രമാസക്തമായി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് തീര്‍ത്ത ബാരിക്കേഡ് പിഴിതെടുത്തുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരേ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ കെ.പി.സി.സി വൈസ് പ്രസിന്റ് ടി.സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് രണ്ട് തവണ ലാത്തിവീശി.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ സംഘര്‍ഷത്തിലാവുകയും ചെയ്തു. തൊട്ടടുത്ത് തന്നെ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ യാചാനാ സമരവും നടക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ ഇവിടെയെത്തി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.