Saturday, April 27, 2024
keralaLocal NewsNews

കോട്ടയത്തെ ആകാശപാത ; നിര്‍മ്മാണം നിലച്ചതിനെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയത്തെ ആകാശപാതയുടെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചതിനെ കുറിച്ച് പ്രതികരണവുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആകാശപാതയുടെ നിര്‍മ്മാണം നിലയ്ക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നത്. പദ്ധതിക്കായി എംഎല്‍എ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചിട്ടില്ലെന്നും കൃത്യമായി ഫണ്ടനുവദിക്കാത്തതാണ് പണി പാതി വഴിയില്‍ നിലയ്ക്കാന്‍ കാരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

2016-ലാണ് ആകാശപാത നിര്‍മ്മാണം തുടങ്ങിയത്. കോട്ടയം നഗര മധ്യത്തില്‍ അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന റൗണ്ടാനയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും കാല്‍നട യാത്രക്കാര്‍ക്ക് സുഖകരമായ നടത്തവുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ആകാശപാത നിര്‍മ്മാണം ആരംഭിച്ചത്. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നുള്ള അഞ്ചു കോടി 18 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഗതാഗത വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നിര്‍മ്മാണ ചുമതല കിറ്റ്കോയെ ഏല്‍പ്പിച്ചു. ഒന്നരക്കോടി ചെലവഴിച്ച് 14 ഉരുക്ക് തൂണുകളും അതിനെ ബന്ധിപ്പിച്ച് ഇരുമ്ബ് പൈപ്പുകളും സ്ഥാപിച്ചു. ഇപ്പോഴും ഇതേ അവസ്ഥയില്‍ തന്നെ നില്‍ക്കുകയാണ് ആകാശപാത. അതേസമയം, സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പണി നിലയ്ക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.