Monday, May 6, 2024
keralaNewsUncategorized

ശബരിമല ദര്‍ശനം; ‘അവിശ്വസനീയമായ അനുഭവം’ കാലിക്കറ്റ് മുന്‍ വിസി

പത്തനംതിട്ട: ശബരിമല ദര്‍ശനം ‘അവിശ്വസനീയമായ അനുഭവമാണെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ.അബ്ദുള്‍ സലാം.ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവെച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്.                                                                                                                      സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ എന്നാണ് ഡോ. അബ്ദുള്‍ സലാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.