Saturday, May 11, 2024
indiaNewsUncategorized

15 കാരിയെ പീഡിപ്പിച്ച നഗരസഭാ ഉപാദ്ധ്യക്ഷനെതിരെ കേസ് എടുത്തു

ഹൈദരാബാദ് : തെലങ്കാനയില്‍ നഗരസഭാ ഉപാദ്ധ്യക്ഷന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നിര്‍മല്‍ നഗരസഭയിലെ ഉപാദ്ധ്യക്ഷന്‍ സാജിദ് ഖാന്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സാജിദ് ഖാനെതിരെ പോലീസ് കേസ് എടുത്തു.                                                                         

സാജിദിന്റെ കോളനിയിലാണ് പെണ്‍കുട്ടിയുടെയും താമസം. സ്നേഹം നടിച്ച് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ സാജിദ് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിതയോടെയാണ് സംഭവം പുറത്തറിഞ്ഞത്.                                               
പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് 35കാരനായ സാജിദിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് സാജിദിനെതിരെ കേസ് എടുത്തത്. പെണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.