Saturday, May 11, 2024
keralaNews

കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.

കോഴിക്കോട് നാദാപുരം വിലങ്ങാട് ഹൈസ്‌കൂള്‍ പരിസരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലയങ്ങാട് മേമറ്റത്തില്‍ റോയിയുടെയും ജോളിയുടെയും മകന്‍ സ്റ്റച്ചിന്‍(23) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ്.ഞായറാഴ്ച വൈകിട്ട് ആറിന് കൂട്ടുകാരൊന്നിച്ച് കുളിക്കുന്നതിനിടയില്‍ ഒഴുകിപോവുകയായിരുന്നു.കൂടെയുണ്ടായിരുന്നവരും വിലങ്ങാട് അങ്ങാടിയിലുള്ള ചുമട്ടു തൊഴിലാളികളും അടക്കമുള്ളവര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഒന്നര കിലോമീറ്റര്‍ അകലെവച്ച് സ്റ്റച്ചിനെ കണ്ടെത്തി കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരങ്ങള്‍: സ്റ്റെബിന്‍, സ്റ്റെഫി.