Monday, April 29, 2024
keralaLocal News

ജില്ലാ പഞ്ചായത്ത് വിവിധ കേന്ദ്രങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമിക, കുടുംബ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സ്രവ പരിശോധനയ്ക്കുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ച് ജില്ല പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.അടിസ്ഥാന സൗകര്യം ഉള്ളതും പരിശീലനം സിദ്ധിച്ചതുമായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ള 20 ഓളം കേന്ദ്രങ്ങള്‍ക്കാണ് കിയോസ്‌കുകള്‍ നല്‍കുക.അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സ്രവ പരിശോധന വ്യാപകമാക്കുക വഴി പോസിറ്റീവായവരെ കണ്ടെത്താനും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുവാനും കഴിയും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ, മേഴ്‌സി വെട്ടിയാങ്കല്‍, വിദ്യ രാജേഷ് പഞ്ചായത്തംഗം നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ .രാജേശ്വര്‍, എച്ച് ഐ രാജേഷ് രാജു എന്നിവര്‍ പങ്കെടുത്തു.