Friday, May 3, 2024
keralaNews

പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വിതരണംചെയ്തത് 159 കോടി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തത് 159.33 കോടി രൂപയുടെ വായ്പ. പാലക്കാട്, വടക്കഞ്ചേരി, പട്ടാമ്ബി സെന്ററുകളില്‍ നിന്നാണ് വിവിധ ഇനം വായ്പകളിലായി തുക വിതരണം ചെയ്തിരിക്കുന്നത്.

വിവിധ പദ്ധതികളിലെ ലോണ്‍ കുടിശ്ശിക വായ്പ പുന:ക്രമീകരണ പദ്ധതിയായ ആശ്വാസകിരണം, ബിസിനസ് ഡെവലപ്‌മെന്റ് വായ്പ, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, വിവാഹം, മൈക്രോക്രെഡിറ്റ്, പേഴ്‌സണല്‍ ലോണ്‍, വാഹനവായ്പ തുടങ്ങി നിരവധി വിഭാഗങ്ങളിലായാണ് വായ്പ വിതരണം ചെയ്യുന്നത്. ഇതിനുപുറമേ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ബി. സി. ഡി. സി എക്‌സ്‌പോയും സംഘടിപ്പിച്ചിരുന്നു.