Thursday, May 2, 2024
keralaNewspolitics

എല്ലാ മുന്നണികളോടും ഒരേ സമീപനം

വരുന്ന തെരഞ്ഞെടുപ്പില്‍ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് യാക്കോബായ സഭ. സഭ വിലപേശലിന് മുതിരുന്നില്ല. എല്ലാ മുന്നണികളോടും ഒരേ സമീപനമാണ്. സഭയുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. ആര്‍ക്കാണ് സഭയെ സഹായിക്കാന്‍ സാധിക്കുക എന്ന് അന്വേഷിക്കുന്നു. രാഷ്ട്രീയ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും സഭാ നേതൃത്വം സിനഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.അടുത്ത ദിവസങ്ങളില്‍ മാനേജിങ് കമ്മറ്റി കൂടും. മാനേജിങ് കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും. ധാരണകള്‍ പൂര്‍ത്തീകരണത്തില്‍ എത്തണമെങ്കില്‍ അല്പം കൂടി സമയം വേണം. വിശ്വാസികള്‍ വോട്ട് സഭയ്ക്ക് വേണ്ടി തരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സഭയുടെ വോട്ട് സഭയെ സഹായിക്കുന്നവര്‍ക്ക് നല്‍കും. ബിജെപിക്ക് അനുകൂലമായ വൈദികരും വിശ്വാസികളും സഭയിലുണ്ട്.പ്രധാനമന്ത്രി തുടങ്ങിവച്ച ചര്‍ച്ച വളരെ സുപ്രധാനമായിരുന്നു. സഭയുടെ പ്രശ്‌നങ്ങള്‍ ബോധിപ്പിക്കാന്‍ സാധിച്ചു. യാക്കോബായ സഭ ഭാരത ഭരണഘടനയ്ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആര്‍എസ്എസിനെയും ബിജെപി നേതൃത്വത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ വ്യക്തത വരുത്താനാണ് ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. യാക്കോബായ സഭയുടെ പരമാധികാര വിദേശി ആണെങ്കിലും സഭ ഭാരത ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കി.