Monday, May 13, 2024
keralaNews

പാചക വാതക വില വീണ്ടും കൂട്ടി.

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു.മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 2357 രൂപ 50 പൈസയായി. ഈ മാസം ആദ്യം 102 രൂപ 50 പൈസ വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു.