Sunday, May 5, 2024
Uncategorized

ആശുപത്രി കിടക്കയില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു

ആത്മഹത്യാശ്രമം നടത്തിയ യുവതിയെ ആശുപത്രി കിടക്കയില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 3 നായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമെത്തിയ ദയാലാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.3 ന് രാത്രി വരെ ദയാലാല്‍ മെഡി. കോളജില്‍ യുവതിക്കൊപ്പം നിന്നു. അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ആശുപത്രി കിടക്കയില്‍ വച്ചാണ്. ബോധം വീണ്ടെടുത്തപ്പോള്‍ യുവതി ഇക്കാര്യം അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചു. ഇതോടെ രാത്രിയില്‍ ദയാലാല്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി.പൊലീസില്‍ വിവരം നല്‍കിയത് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തന്നെയാണ്. സഹായി എന്ന വ്യാജേനയാണ് ഇയാള്‍ ആംബുലന്‍സില്‍ കയറിയത്. ആശുപത്രിയില്‍ പറഞ്ഞത് അടുത്ത ബന്ധുവാണ് എന്നായിരുന്നു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റം.ആശുപത്രിയില്‍ നിന്ന് മുങ്ങി കൊടുങ്ങല്ലൂരിലെത്തിയ ദയാലാലിനെ പിടികൂടിയത് കൊടുങ്ങല്ലൂര്‍ പൊലീസാണ്. ഇയാളെ പിന്നീട് മെഡി. കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.