Tuesday, May 14, 2024
keralaNews

കളമശ്ശേരിയില്‍ ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തില്‍ പറയാനാകില്ല: ഡിജിപി

തിരുവനന്തപുരം: കളമശ്ശേരിയിലേത് ഐഇഡി(ഇംപ്രുവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണമാണെന്ന് ഡിജിപി. ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തില്‍ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന് പ്രത്യക സംഘത്തിന് രൂപം നല്‍കും. കുറ്റക്കാരെ കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹെബ് പറഞ്ഞു. തെറ്റായ പ്രചാരണങ്ങള്‍ നടത്തരുത്. ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജന്‍സികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേര്‍ ചികിത്സയില്‍ ഉണ്ടെന്നും ഡിജിപി വ്യക്തമാക്കി.