Tuesday, May 21, 2024
AgriculturekeralaNews

എരുമേലി ഗ്രാമപഞ്ചായത്തിന്റെ മിച്ച ബജറ്റ്

എരുമേലി ഗ്രാമ പഞ്ചായത്തിന്റെ 568686022 രൂപ വരവും 479343100 രൂപ ചെലവും 89342922 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2021-22 വര്‍ഷത്തെ സമ്പൂര്‍ണ്ണ ബജറ്റിന് പഞ്ചായത്ത് ഭരണസമിതി അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് .ബിനോയ്.ഇ.ജെ,ഇലവുങ്കല്‍ അവതരിപ്പിച്ച ബജറ്റില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി പ്രോത്സാഹനം, കാര്‍ഷിക വിപണി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഉല്‍പ്പാദന മേഖലയ്ക്ക് 13020000 രൂപയും സേവന മേഖലയിലെ ലൈഫ് ഉള്‍പ്പെടെയുള്ള ഭവന പദ്ധതികള്‍ക്ക് 14000000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, അംഗനവാടി പോഷകാഹാര വിതരണം, പാലിയേറ്റീവ് കെയര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍, വയോജനങ്ങള്‍, വനിതകള്‍, വിദ്ധ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷയ്ക്കും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുള്ള ബജറ്റില്‍ 41600000 രൂപായും പശ്ചാത്തല മേഖലയിലെ വിവിധ റോഡുക്കളുടെ നവീകരണത്തിനായി 21481000 രൂപയും ഘടകസ്ഥാപനങ്ങളുടെ മെയ്ന്റനന്‍സിനായി 1000000 രൂപയും, കുടിവെള്ള പദ്ധതിയ്ക്കായും തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. യുവാക്കളുടെ കായിക വിനോദങ്ങള്‍ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമാക്കി 1500000 രൂപയും നീക്കി വച്ചിട്ടുണ്ട്. വിശപ്പ് രഹിത പഞ്ചായത്തിന്റെര ഭാഗമായി കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന ജനകീയ ഹോട്ടല്‍, ആശ്രയാ അഗതി പുനരത്ഥിവാസ പദ്ധതി, എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എരുമേലിയുടെ ടൂറിസം സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ടും ജനങ്ങളുടെ വിനോദോപാധികള്‍ കൂടുതല്‍ വിപുലമാക്കുന്നതിനും, റോഡ് ,ബസ്റ്റാന്റ്െ സ്ഥലംനവീകരണത്തിനായി ബജറ്റില്‍ 2500000/ തുക വകയിരുത്തിയിട്ടുണ്ട്. ശബരിമല തീര്ത്ഥാ ടനത്തോടനുബന്ധിച്ച് കാര്ഡി5യാക് സെന്റ്ര്,പേരൂര്‍ത്തോട്ടില്‍ തടയണ എന്നിവ സ്ഥാക്കുന്നതിന് തുക വകകൊള്ളിച്ചിരിക്കുന്നു.ശുചിത്വ പദ്ധതികള്‍ക്കായി 15,00,000 രൂപ മാറ്റിവച്ചിട്ടുള്ള ബജറ്റില്‍ പൊതു കുടിവെള്ള പദ്ധതിക്കും, നിലാവ് – തെരുവ് വിളക്ക് പദ്ധതിക്കും ആവശ്യമായ തുക നീക്കി വച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തങ്കമ്മ ജോര്ജ്ജ്കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.