Saturday, May 4, 2024
indiakeralaNews

സ്വാമി വിവേകാനന്ദ ശിലാസ്മാരക നിർമ്മാണ ചരിത്രം വഴിയിൽ …….

sunday special

[email protected]

സ്വാമി വിവേകാനന്ദന്റെ മൂർത്തീഭാവമാണ് നമുക്ക് വിവേകാനന്ദ ശിലാസ്മാരകത്തിൽ ദർശിക്കാനാക്യം.വിവേകാനന്ദപ്പാറയെക്കുറിച്ചും,അവിടെ സ്മാരകം ഉയർന്നതിനെക്കുറിച്ചും ഏറെ പഠിക്കാനുണ്ട് . ഇത്  സ്വാത്ഥർകമാക്കാൻ ഇറങ്ങിയ ഏകനാഥ് റാനഡെ എന്ന ദേശഭക്തന്റെ ചരിത്രമാണ് ആദ്യത്തേത് .  കേരളമെന്ന സംസ്ഥാനം രൂപപ്പെടുന്ന കാലത്ത്  കന്യാകുമാരിയറിയപ്പെട്ടിരുന്നത്    ദേവികന്യാകുമാരിയുടെ ജീവസ്സുറ്റ ചരിത്രങ്ങളിലായിരുന്നു.കടലിൽ ഉയർന്നു നിന്നിരുന്ന പാറയിൽ ശ്രീപരമേശ്വരനെ വരനായ് ലഭിയ്ക്കുവാൻ ഒറ്റക്കാലിൽ തപസ്സു ചെയ്ത കുമാരിയുടെ ചരിത്രം .
ഭാരതമൊട്ടുക്ക് യാത്ര ചെയ്ത സ്വാമി വിവേകാനന്ദൻ  ജാതിവിവേചനവും, അസ്പൃശ്യതയും നിറഞ്ഞ  കേരളത്തിലെത്തി .1892 നവംബറിൽ റെയിൽ മാർഗം ഷോർണ്ണൂരിലെത്തി, ഒരു കാളവണ്ടിയിൽ തൃശൂരിലേക്ക് പോയി. തിരുവിതാംകൂറിലേക്കുള്ള ബാക്കി യാത്ര ബോട്ടിലായിരുന്നു.  യാത്രാമധ്യേ കൊടുങ്ങലൂർ ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിച്ചു.  എന്നാൽ മൂന്നു ദിവസം കാത്തിരുന്നിട്ടും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല.  ഈ അനുഭവം തന്നെയാണ് അദ്ദേഹം ഒരു ‘ഭ്രാന്തൻ അഭയകേന്ദ്രത്തിലേക്ക്’ നടന്നതെന്ന് പറയാൻ പ്രേരിപ്പിച്ചത്.  ഇന്നത്തെ എറണാകുളത്ത് വച്ച് ചട്ടമ്പിസ്വാമികൾ സ്വാമി വിവേകാനന്ദനെ സന്ദർശിക്കുകയും ചെയ്തു. 
ദിവസവും ധ്യാനിക്കാറുണ്ടായിരുന്നു അദ്ദേഹം  അവിടെ നിന്നും തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്ക് പോയി. പിന്നീട് കന്യാകുമാരിയുടെ ചരിത്രവും ക്ഷേത്രത്തിന്റെ ഐതിഹ്യവും ചോദിച്ചറിഞ്ഞ ശേഷം അവിടെ കടലിലെ ശ്രീപാദപാറയിലേക്കും നോക്കി നിന്നിട്ടുണ്ട്. ഒരു ദിവസം  അതിശക്തമായ തിരമാലകളിലേക്കെടുത്തു ചാടി കടൽ നീന്തി പോയപ്പോൾ മുക്കുവരായ ചില നാട്ടുകാർ  അദ്ദേഹത്തെ ഭ്രാന്തൻ..ഭ്രാന്തൻ, എന്നിങ്ങനെ പുച്ഛിച്ചു പറഞ്ഞു. തുടർന്ന്  ശ്രീപാദപാറയിൽ 3 ദിവസം ജലപാനം പോലുമില്ലാതെ ധ്യാനനിമഗ്നനായ് ഭാരതമെന്ന ജന്മദേശത്തെ പാദാരവിന്ദങ്ങളിലിരുന്ന് സ്മരിച്ചു.ആ സമയത്താണ്  ചിക്കാഗോയിലെ ലോക മത പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ സ്വാമി വിവേകാനന്ദൻ തീരുമാനിച്ചത്. തുടർന്നുള്ള യാത്രകളെല്ലാം  മുന്നേറിയത് ഭാരത പൈതൃകത്തെ പ്രോജ്വലിപ്പിച്ചു കൊണ്ടായിരുന്നു.
സ്വാമി വിവേകാനന്ദൻ 3 ദിവസം ധ്യാനിച്ച സ്ഥലം, ശ്രീപാദപാറയുടെ ചരിത്രം, ദേവി കന്യാകുമാരിയുടെ നിശ്ചയദാർഡ്യത്തോടെയുള്ള തപസ്സ്, എന്നിവ പുറം ലോകത്ത് പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരുന്ന കാലഘട്ടങ്ങളായി പിന്നീട്.
 മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ജനിച്ച ഏകനാഥ റാനഡെ  1926 ൽ RSS എന്ന സംഘടനയുടെ ഭാഗമായ്. സംഘസ്ഥാപകനായ ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ പകർന്നുനൽകിയ ദേശഭക്തിയും പ്രേരണയും അദ്ദേഹത്തെ RSS ന്റെ പ്രചാരകനായ് മാറ്റി. തുടർന്ന് RSS ന്റെ വിവിധ ചുമതലകൾ നിർവ്വഹിച്ച ശേഷം 1962 ൽ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. സ്വാമി വിവേകാനന്ദന്റെ ജീവചരിത്രവും പ്രേരണാ ദായകമായിരുന്ന വാക്കുകളും പ്രസംഗങ്ങളുമെല്ലാം ഏകനാഥ് എന്ന വ്യക്തിയെ വളരെയധികം സ്വാധീനിച്ചിരുന്നു.
1963ൽ തന്റെ സഹപ്രവർത്തകരോട് കന്യാകുമാരിയെക്കുറിച്ചും,
വിവേകാനന്ദ സ്വാമികളുടെ ധ്യാനത്തെപ്പറ്റിയും വിശദമായ് പറയുകയും അവിടെ സ്വാമിജിയുടെ ഒരു സ്മാരകം നിർമ്മിക്കുന്നതിനെക്കുറിച്ചും ചോദിച്ചു. RSS ന്റെ അന്നത്തെ സർസംഘചാലക് ആയിരുന്ന മാധവ് സദാശിവ് ഗോൽവൾക്കർ എന്ന ഋഷി അതിന് പരിപൂർണ്ണമായ അംഗീകാരവും പിന്തുണയും നൽകി . നാടിന്റെ വിവിധ മേഖലയിൽപെട്ടവരും വിവിധ പാർട്ടിയിൽപെട്ടവരുമടങ്ങുന്ന ഒരു സ്മാരക നിർമ്മാണ സമിതി രൂപീകരിച്ചു.  ഏകനാഥ റാനഡെയെ മുഖ്യസംഘാടകനാക്കി  ആദ്യ ചുവട് വെച്ചു.
 തുടർന്ന് ഈ  ആശയം അന്നത്തെ ഇന്ദിരാഗാന്ധി സർക്കാരിനു മുൻപിൽ വച്ചു. പക്ഷേ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും, സാംസ്കാരിക മന്ത്രിയുമായിരുന്ന ഹുമയൂൺ കബീർ സ്മാരക നിർമ്മാണത്തിന് അനുവാദം നൽകിയില്ല. സമിതി നൽകിയ അപേക്ഷ  തളളിക്കളഞ്ഞു.എന്നാൽ ഏകനാഥ് റാനഡെ പാർലമെൻറിലെ 300 MP മാരെയും പ്രത്യേകം പ്രത്യേകം നേരിൽ പോയ് കണ്ടു പൂർണ്ണമായ വിവരങ്ങളും ധരിപ്പിച്ചു. അവരുടെയെല്ലാം സമ്മതം വാങ്ങുകയും ചെയ്തു.ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയ്ക് ഹുമയൂൺ കബീറിനു മേൽ സമ്മർദ്ദം ചെലുത്തേണ്ടി വരികയും, സ്മാരക നിർമ്മാണത്തിനനുമതിപത്രം നൽകുന്നതിനായ് രേഖകളിൽ ഒപ്പു വെയ്ക്കുവാൻ പറയുകയും ചെയ്തു.
                       വിവേകാനന്ദ പാറ  സെന്റ് സേവ്യർസ് പാറയാണെന്നു  അവകാശപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തു വന്നു . ഇതോടെ  തർക്ക മേഖലയായി മാറുകയായിമാറി . ഇത്  വിവേകാനന്ദ പാറയാണെങ്കിലും അതിൽ സ്മാരകം പണിയുകയില്ല പാറയ്ക്ക് സ്വാമി വിവേകാനന്ദനുമായി ബന്ധമുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു ബോർഡ് മാത്രമേ സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും തമിഴ്നാട് മുഖ്യമന്ത്രി ഭക്തവത്സലം പറയുകയും  1963 ജനുവരി 17 ന് ബോർഡ് പാറയിൽ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ കാഞ്ചി കാമകോടി മഠാധിപതിയോടുള്ള ബഹുമാനം ഭക്തവത്സലത്തിനെ യാഥാർത്ഥ്യം മനസ്സിലാക്കി പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയും, സ്മാരക നിർമ്മാണത്തിനുവാദം നൽകുകയും ചെയ്തു.
  എന്നാൽ നിർമ്മാണത്തിനാവശ്യമായ ചെലവുകൾ സർക്കാർ തരില്ലെന്നും വ്യക്തമാക്കിയതോട ഏകനാഥ്ജി സാമ്പത്തിക സഹായത്തിനായി   അന്നത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണാൻ തീരുമാനിച്ചു .
ഇതിന്റെയടിസ്ഥാനത്തിൽ  കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന സഖാവ്  ഇ..എം.എസ്. നമ്പൂതിരിയെയും  കാണുവാൻ ശ്രമിച്ചുവെങ്കിലും  അനുവാദം നിഷേധിച്ചു. ഒടുവിൽ നേരിൽ കണ്ട് മുഴുവൻ കാര്യങ്ങളും വിശദീകരിച്ചുവെങ്കിലും അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്  ഏകനാഥ് റാനെ ഡെയോട് പറഞ്ഞത് വിവേകാനന്ദന്റെ പ്രതിമ പണിയാൻ ധനസഹായം തരില്ലന്നും വ്യക്തമാക്കി .
                               പക്ഷേ കേരളത്തിലെ ചില വ്യക്തികൾ പണം നൽകി സഹായിച്ചു.സ്മാരക സമുച്ചയ നിർമ്മിക്കുന്നതെന്നും  അതിന് ഭാരതത്തിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തമുണ്ടാവണമെന്ന ആശയത്തിലാണ് 1/- രൂപയുടെ കൂപ്പൺ ഉപയോഗിച്ച് ധനസമാഹരണം നടത്തിയത്.  ഇതിനായി ചിൻ‌മയ  മിഷനിലെ ചിൻ‌മയാനന്ദ സ്വാമികളാണ് ആദ്യ സംഭാവന നൽകിയത്.  ജനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും, ഒടുവിൽ കേന്ദ്ര സർക്കാരിൽ നിന്നും ആകെ  12.5 ദശലക്ഷം രൂപ ധനം സമാഹരിച്ചു.
                         കാഞ്ചി കാമകോടി പീഠത്തിലെ പരമചാര്യർ രൂപകൽപ്പന ചെയ്തത്. രാമകൃഷ്ണ മിഷന്റെ സഹായഅനുഗ്രഹത്താൽ പ്രമുഖ സ്ഥപതി ആയ  എസ് കെ ആചാരിയുടെ നേതൃത്വത്തിൽ അനേകം ആർ‌എസ്‌എസ് പ്രവർത്തകരുടെയും അനവധി കരകൗശല വിദഗ്ധരുടെയും, മഹാരഥൻമാരായ ശില്പികളുടെയും പ്രയത്നത്താൽ  ആവിഷ്കരിച്ചതും അധ്വാനിച്ചതുമായ ഒരു സ്മാരകം കൂടിയാണത്. സ്മാരക നിർമ്മാണത്തിന് സഹകരിക്കാതെ എതിർത്തു നിന്ന ഒരേ ഒരു സർക്കാർ കേരള സർക്കാർ മാത്രമായിരുന്നു.   ഐക്യത്തിന്റെയും വിശുദ്ധിയുടെയും സവിശേഷമായ പ്രതീകമായ കന്യാകുമാരിയിൽ, രാഷ്ട്രത്തിന്റെ ഐക്യ അഭിലാഷത്തിന്റെ മറ്റൊരു പ്രതീകമായ സ്വാമി വിവേകാനന്ദന്റെ സ്മാരകമാണ്.  സ്മാരകത്തിൽ, രാജ്യത്തിന്റെ എല്ലാ വാസ്തുവിദ്യാ സൗന്ദര്യങ്ങളുടെയും സന്തോഷകരവും ആകർഷണീയവുമായ ഒരു മിശ്രിതമുണ്ട്.  ഇത് ഐക്യത്തിന്റെ പ്രതീകമാണ്, കാരണം കേരള സർക്കാർ ഒഴികെ രാജ്യം മുഴുവൻ അതിന് ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും സംഭാവന നൽകുകയും ചെയ്തു.  അതിന്റെ ഉദ്ഘാടനത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.   എല്ലാ ആത്മീയ, സംസ്കാര, ദേശീയ സംഘടനകളും പിന്തുണ നൽകി  എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും സംഭാവന ചെയ്ത ഒരു സ്മാരകം കൂടിയാണിത്.കന്യാകുമാരി മൂന്ന് സമുദ്രങ്ങളുടെ ഒരു സംഗമസ്ഥാനമായതിനാൽ വിവേകാനന്ദ ശിലാ സ്മാരകം ഒരു കേന്ദ്രബിന്ദുവായി. 1970 സെപ്റ്റംബർ 2 ന് കന്യാകുമാരി വിവേകാനന്ദ ശിലാ സ്മാരകം അന്നത്തെ ഭാരത രാഷ്ട്രപതി ശ്രീ വി.വി.  ഗിരി  ഉദ്ഘാടനം ചെയ്തു .
പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് സ്മാരകത്തിലുള്ളത്
1. വിവേകാനന്ദ മണ്ഡപം .
ഭാരതത്തിന്റെ പാദ ഭാഗത്ത് നിന്നും അമ്മയുടെ കിരീടത്തിലേക്ക് ദീർഘ
ദൃഷ്ടിയോടെ നിൽക്കുന്ന  സ്വാമിജിയുടെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്ന മണ്ഡപം.മണ്ഡപത്തിൽ കയറുന്നതിനു താഴെ ദിശാ സൂച്ചികയായ ഒരു ചതുര ക്കളവും ഉണ്ട്.ഇരുവശത്തും നിൽക്കുന്ന ആനകളുടെ മധ്യത്തിലൂടെയുള്ള 33 പടികൾ കടന്ന് മുകളിൽ വാതിൽക്കൽ എത്തിയാൽ സ്വാമിജിയുടെ പൂർണ്ണകായ പ്രതിമ കാണാം. ഭാരതത്തിലെ എല്ലാ കലാരൂപങ്ങളും അവിടെയുള്ള തൂണുകളിൽ കൊത്തി വച്ചിട്ടുണ്ട്.
2. ധ്യാന മണ്ഡപം .
  വിവേകാനന്ദ മണ്ഡപത്തിന് നേരെ താഴെയായ് തയ്യാറാക്കിയിരിക്കുന്ന ആ ധ്യാനകേന്ദ്രം ഓംകാര മന്ത്രധ്വനികളാൽ നിറഞ്ഞു നിൽക്കുന്നു. പൂർണ്ണമായ നിശബ്ദതയോടെ മാത്രമേ ആളുകൾ ഊളിൽ പ്രവേശിക്കുകയുള്ളൂ. സദാ സമയവും ഓംകാരമന്ത്രം മുഴക്കി ഓംകാര രൂപം  മാത്രം പ്രദർശിപ്പിച്ചു കൊണ്ട് ധ്യാന മണ്ഡപം വ്യത്യസ്തമായ അനുഭവം നൽകുന്നതാണ്.
3. ശ്രീപാദ മണ്ഡപം
വിവേകാനന്ദ മണ്ഡപവും ,ധ്യാന മണ്ഡപവും ദർശിക്കുന്നത് ഈ മണ്ഡപത്തിലേക്കാണ്.ഒരു ക്ഷേത്രം പോലെ ഗർഭഗൃഹവും, അകത്തളവും, പ്രദക്ഷിണവഴിയും, ഇടനാഴിയും ഉൾപ്പെടുന്ന മണ്ഡപത്തിനുള്ളിലാണ് ദേവി കന്യാകുമാരിയുടെ പാദത്തിന്റെ പാടുകൾ പതിഞ്ഞ പാറയുള്ളത്. ഇന്നും അത് സംരക്ഷിക്കുന്നുണ്ട്.