Sunday, April 28, 2024
keralaNews

എയ്ഞ്ചൽവാലിയിലെ ഉരുൾപൊട്ടൽ മേഖലകൾ ജനപ്രതിനിധികള്‍ സന്ദർശിച്ചു.

എരുമേലി: ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ എയ്ഞ്ചൽ വാലിയിലെ ഉരുൾപൊട്ടൽ മേഖലകൾ ഇന്ന് രാവിലെ സന്ദർശിച്ചു. റവന്യു, പഞ്ചായത്ത് അംഗങ്ങളും,പഞ്ചായത്ത് അധികൃതരും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു എയ്ഞ്ചൽ വാലിയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായത്. പമ്പാ വനത്തിനുള്ളിൽ  പൊട്ടിയ ഉരുൾ എയ്ഞ്ചൽവാലി പ്രദേശത്ത് കനത്ത നാശനഷ്ടമാണ് വിതച്ചത്.നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളും വീടുകളും സ്ഥാപനങ്ങളും നേരിട്ട് സന്ദർശിച്ചു.ഉരുൾപൊട്ടലിനെ തുടർന്ന്  റോഡുകളും കലുങ്കുകളും ഓടകളും ,വൈദ്യുതി പോസ്റ്റുകൾ
തകർന്നു . ഉരുൾപൊട്ടലിനെ തുടർന്ന് വാസയോഗ്യമല്ലാത്ത ഭവനങ്ങളിലെ ആളുകൾക്കായി എയ്ഞ്ചൽ വാലിയിലി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അടിയന്തിരമായി ചെയ്യാനും വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി .