Sunday, May 5, 2024
keralaNews

വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം.

കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരിത്ത് മരിച്ച വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം. രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചത്. യുവാവിന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കളക്ടറോടും പൊലീസ് മേധാവിയോടും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിവാഹം കഴിഞ്ഞു എട്ട് വര്‍ഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തില്‍ കഴിഞ്ഞ വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്. മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ടെന്നും സഹോദരന്‍ രാഘവന്‍ പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസിപി വ്യക്തമാക്കിയിരുന്നു.അതേസമയം, ഭാരത് ജോഡോ യാത്ര അവസാനിച്ചതോടെ രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി വിശ്വനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. നീതി കിട്ടുംവരെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി.