Monday, April 29, 2024
keralaNewsUncategorized

തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് കൊടിയേറി

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന വൃശ്ചികോത്സവത്തിന് കൊടിയേറി.28-ന് ആറാട്ട് .
പുലിയന്നൂര്‍ ഇല്ലത്ത് അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്.       കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, പൂര്‍ണ്ണത്രയീശ ഉപദേശക സമിതിയും ചേര്‍ന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്.തിങ്കളാഴ്ച സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിലെ മുളയറയില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള മുളയിടല്‍ നടന്നു. തുടര്‍ന്ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ സ്വര്‍ണക്കൊടി മരച്ചുവട്ടില്‍ പുണ്യാഹശുദ്ധി വരുത്തി പ്രത്യേകം പൂജകള്‍ നടന്നു.ശേഷം വര്‍ണ കൊടിക്കൂറ ശ്രീകോവിലിലേക്ക് എഴുന്നുള്ളിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഗരുഡ വാഹന ചൈതന്യത്തെ കൊടിക്കൂറയിലേക്ക് ആവാഹിച്ച് പൂജിച്ചു. പിന്നീട് പ്രത്യേകം പൂജയ്ക്ക് ശേഷമായിരുന്നു ഉത്സവക്കൊടിയേറ്റ്.രാവിലെ തന്ത്രി പുലിയന്നൂര്‍ ഹരിനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭഗവാന് ബ്രഹ്‌മകലശമാടി. തുടര്‍ന്ന്വ നെറ്റിപ്പട്ടം കെട്ടിയ 15 ഗജവീരന്‍മാരോടൊപ്പം പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടുകൂടി ഭഗവാന്റെ ശ്രീവേലിയും നടന്നു. ആറാട്ട് ഒഴികെയുള്ള&ിയുെ; ദിവസങ്ങളില്‍ രാവിലെ 15 ആനകളെ അണിനിരത്തി പഞ്ചാരി മേളത്തോടുകൂടി ശ്രീവേലിയും രാത്രി വിളക്കിനെഴളുന്നുള്ളിപ്പും പ്രധാനമായി നടക്കും. ഉത്സവത്തിന്റെ ഏറ്റവും പ്രധാനമായ ഭഗവാന്റെ തൃക്കേട്ട പുറപ്പാട് വ്യാഴാഴ്ചയാണ്. 28-നാണ് ആറാട്ട്.