Monday, May 6, 2024
keralaNews

വിശ്വകര്‍മജയന്തി,ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു.

എരുമേലി:ഭാരതീയ മസ്ദൂര്‍ സംഘം (ബി.എം.എസ്) എരുമേലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ പതിനേഴ് വിശ്വകര്‍മജയന്തി,ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി സമ്മേളനവും നടന്നു . ബി.എം.എസ് എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കുര്യന്‍ പി.സി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.എം.എസ് കോട്ടയം ജില്ലാ സെക്രട്ടറി വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് എരുമേലി പഞ്ചായത്ത് സെക്രട്ടറി വി.എം.സന്തോഷ്, ശ്രീദേവ് പ്രഭ , ജയന്‍ ചേനപ്പാടി, മനോജ്. എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു.