Sunday, May 19, 2024
keralaNewspolitics

കോട്ടയത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നേതാക്കളുടെ നില ഗുരുതരം.

കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫിസില്‍ ചോദ്യം ചെയ്യലിനെ നേരിടവെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് കലക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരുക്കേറ്റ് യുവമോര്‍ച്ച നേതാക്കളുടെ നില ഗുരുതരം. വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ലാല്‍കൃഷ്ണ, വിനീത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബാരിക്കേഡില്‍ കാല്‍ കുടുങ്ങിയയാളെ തുടര്‍ച്ചയായി ജലപീരങ്കി വച്ച് നേരിട്ടു. അഖിലിനെ ജീപ്പിലും മര്‍ദിച്ചെന്നാണ് ആരോപണം. ഇവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജില്‍ വി.ടി ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവര്‍ക്ക് പരുക്ക്. ഇരുപതു പേര്‍ക്ക് ലാത്തിചാര്‍ജില്‍ പരുക്കേറ്റു. വിടി ബല്‍റാമിന്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ പ്രവര്‍തകരും പൊലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ നിരവധി തവണ പൊലീസുമായി ഏറ്റുമുട്ടി.ഇതിനിടെ കലക്ടറേറ്റിലുണ്ടായിരുന്ന മന്ത്രി എകെ ബാലനെ തടയാനും നീക്കമുണ്ടായി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് വാഹനവും പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പൊലീസ് വലയം തീര്‍ത്താണ് വാഹനം കടത്തിവിട്ടത്.