Monday, May 6, 2024
keralaNews

ജനങ്ങളെ കൂട്ടത്തോടെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന് ആരോഗ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ്, മന്ത്രി കെ.ടി ജലീലിനെതിരായ എന്‍.ഐ.എ ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.ഏറെ നാളത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കോവിഡ് രോഗവ്യാപനം പിടിച്ചു നിര്‍ത്തുന്നത്.എല്ലാം മറുന്നു കൊണ്ടുള്ള സമരങ്ങള്‍ക്ക് പിന്നാലെ ജനങ്ങളെ കൂട്ടത്തോടെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വലിയ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശവും സമരക്കാര്‍ ലംഘിക്കുന്നു.ആളുകള്‍ കൂട്ടത്തോടെ സമരത്തിനെത്തുന്നു. ഇവയെല്ലാം രോഗവ്യാപന സാധ്യത കൂട്ടും.ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതേ സമയം കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.കേരളത്തില്‍ വൈറസിന് വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്.