Friday, May 3, 2024
keralaNews

ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു.

ചേര്‍ത്തല ദേശീയപാതയിലെ തിരുവിഴ ജംക്ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും പരുക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് (തോപ്പില്‍ പറമ്പ്) അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) ആണ് മരിച്ചത്. ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്.അനന്തുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.