Sunday, April 28, 2024
keralaNewspolitics

നിയമസഭയില്‍ ഇന്നും വാക്‌പോര് : പ്രതിപക്ഷ പ്രതിഷേധം;

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ ഡയസിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തില്‍ ഇന്നും സഭയില്‍ ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.  നിലവില്‍ സഭയിലെ നടപടികള്‍ വേഗത്തിലാക്കുകയാണ്. നിയമസഭയിലെ കയ്യേറ്റം പാര്‍ലമെന്റെില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.അതേസമയം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. എന്നാല്‍ മറുപടി പറയാന്‍ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും  വാച്ച് ആന്റ് വാര്‍ഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഇന്ന് രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷം വാച്ച് ആന്റ് വാര്‍ഡിനും ഭരണകക്ഷി എംഎല്‍എമാര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.