Sunday, May 12, 2024
keralaNews

മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

എറണാകുളം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.

ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ന്നുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം.
ഹര്‍ജിയില്‍ എല്ലാവരുടെയും വാദം കേള്‍ക്കണമെന്നും എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബുവിന്റേതാണ് നടപടി. എതിര്‍കക്ഷികളുടെ വാദം കേട്ടശേഷം ഹര്‍ജിയില്‍ തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചു.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ നല്‍കിയ ഹര്‍ജി പരി?ഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.