Sunday, May 12, 2024
keralaNewsObituary

ഷഹാനയ്‌ക്കൊപ്പം ഇനി പ്രണവ് ഇല്ല

തൃശൂര്‍ : സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ തൃശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ്(31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് നെഞ്ചിന് താഴേക്ക് തളര്‍ന്നുപോയ പ്രണവ്, ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രണവിന്റെ ജീവിതം തന്നെ മാറ്റം മറിച്ച അപകടം നടന്നത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പ്രണവിന്റെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നിരുന്നുഎന്നാല്‍ ഇതിലൊന്നും തളര്‍ന്നുപോകില്ല എന്ന മനസുമായി പ്രണവ് മുന്നോട്ട് പോയി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികല്‍ ശ്രദ്ധേയനായിരുന്നു പ്രണവ്.2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.