Wednesday, May 15, 2024
keralaNewsObituary

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കരക്ക് സമീപം ഉദിയന്‍കുളങ്ങരയില്‍ നിന്നാണ് വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്. പുലര്‍ച്ചയോടെയാണ് സംഭവം നടന്നിരിക്കുന്നത്. പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് മനസ്സിലാക്കുന്നത്.