Monday, April 29, 2024
keralaNews

ഉമ്മിക്കുപ്പയില്‍ മത്സ്യങ്ങളെ മോഷ്ടിച്ചതായി പരാതി. 

ഉമ്മിക്കുപ്പയില്‍ സ്വകാര്യ വ്യക്തി  വീട്ടാവശ്യത്തിനായി വളർത്തിയിരുന്ന
മത്സ്യങ്ങളെ മോഷ്ടിച്ചതായി പരാതി.ഇടകടത്തി എവർഗ്രീൻ ഫാർമേഴ്സ് ക്ലബ് അംഗമായ സജി ചാക്കോ കണ്ടത്തിലിന്റെ വീട്ടിലെ കുളത്തിൽ വളർത്തിയ മത്സ്യങ്ങളെയാണ്  മോഷ്ടിച്ചത്.ഇത് സംബന്ധിച്ച് സാമൂഹ്യ വിരുദ്ധരായ കുറ്റക്കാർക്കെതിരെ പരാതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികളായ  പി റ്റി മാത്യു പുത്തൻ പുരയ്ക്കൽ ( പ്രസിഡന്റ്), ഷാനി കറിനാട്ട് ( സെക്രട്ടറി),
അച്ചൻ കുഞ്ഞ് .മങ്കൊമ്പിൽ ( ട്രഷറർ ) എന്നിവർ എരുമേലി
പോലീസിൽ പരാതി നൽകി.